മനിതിയില്‍ തട്ടി സര്‍ക്കാരിന്റെ വനിത മതില്‍ തകരുന്നു; പങ്കെടുക്കുമെന്ന് അറിയിച്ച പലരും പിന്മാറുന്നു..?

മനിതി വിഷയത്തില്‍ സര്‍ക്കാരിന് പിഴച്ചു. മനിതിയില്‍ തട്ടി സര്‍ക്കാരിന്റെ വനിത മതില്‍ തകുരുന്നുവോ.? വനിത മതിലിന് പിന്തുണ അറിയിച്ച് എത്തിയ നിരവധി പേര്‍ പിന്തുണ പിന്‍വലിച്ചതായാണ് സൂചന. സര്‍ക്കാര്‍ അറിവോടെയാണ് മനിതി സംഘം എത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. തൃപ്തി ദേശായിക്ക് നല്‍കാത്ത സുരക്ഷ മനിതി സംഘത്തിന് നല്‍കിയതും സര്‍ക്കാര്‍ പിന്തുണയ്ക്ക് സംശയം ഉയരുന്നുണ്ട്.

സ്വന്തം ഉത്തരവാദദിത്വത്തില്‍ നിലയ്ക്കലെത്തിയാല്‍ സുരക്ഷ ഉറപ്പാക്കാമെന്നായിരുന്നു സര്‍ക്കാരും പോലീസും അറിയിച്ചത്. എന്നാല്‍ മനിതി സംഘത്തിന്റെ വാഹനത്തിന് സര്‍ക്കാര്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. പതിനൊന്ന് അംഗ സംഘമാണ് ശബരിമല ദര്‍ശനത്തിനായി പുലര്‍ച്ചെ 3.30ന് പമ്പയിലെത്തിയത്.

മലകയറി തുടങ്ങിയ ഇവര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയും പമ്പയില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയായിരുന്നു. പിന്നീട് വീണ്ടും മലകയറാന്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമായി ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ തിരികെ അയയ്ക്കുകായയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*