കുരങ്ങന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ച് വീഡിയോ എടുത്തു; കുരങ്ങനെ പീഡിപ്പിച്ച കുറ്റത്തിന് യുവതിക്ക് തടവ് ശിക്ഷ..!!

കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് യുവതിക്കെതിരെ ഈജിപ്ത് കോടതി. അസാധാരണ കുറ്റത്തിന് വിധി പ്രസ്താവിച്ചു. കോടതി ഇവരെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു. ഈജിപ്തിലുള്ള ബസ്മ അഹമ്മദ് എന്ന യുവതിയാണ് ഞെട്ടിക്കുന്ന പ്രവൃത്തി ചെയ്തത്. മാന്‍സൗറ സിറ്റിയിലെ കോടതിയാണ് വെള്ളിയാഴ്ച യുവതിക്കെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ച് കൊണ്ട് സെല്‍ഫി വീഡിയോ പകര്‍ത്തുകയും അത് ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു.

വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലായിരുന്നു വൈറലായിത്തീര്‍ന്നത്. കുരങ്ങന്റെ ലൈംഗിക അവയവത്തില്‍ തൊടുമ്പോല്‍ ബസ്മ ഉച്ചത്തില്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. നൈല്‍ ഡെല്‍റ്റ സിറ്റിയിലെ ഒരു പെറ്റ് ഷോപ്പില്‍ വച്ചായിരുന്നു സംഭവം അരങ്ങേറിയത്. കുരങ്ങനെ ഈ വിധത്തില്‍ സ്പര്‍ശിച്ച് ചുറ്റുമുള്ളവരോട് ലൈംഗിക അര്‍ത്ഥം വച്ച് യുവതി ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുരങ്ങനെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്ത് പ്രവൃത്തിയല്ല ഇതെന്നാണ് കോടതിയില്‍ വച്ച് യുവതി പ്രതികരിച്ചിരിക്കുന്നത്.

ഈജിപ്തില്‍ ഈ വീഡിയോ വന്‍ വിവാദമായിരുന്നു ഉണ്ടാക്കിയിരുന്നത്. അറസ്റ്റ് ചെയ്ത് ബസ്മയെ തുടക്കത്തില്‍ നാല് ദിവസമായിരുന്നു കസ്റ്റഡിയില്‍ വച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ കസ്റ്റഡി കാലാവധി 15 ദിവസങ്ങള്‍ കൂടി നീട്ടിയിരുന്നു. ബസ്മ ഇതിന് മുമ്പും ഇത്തരം കുറ്റങ്ങള്‍ ചെയ്തിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. യുവതി കുരങ്ങിനെ അപമാനിച്ചില്ലെന്നും മറിച്ച് അതിന്റെ പ്രതികരണങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നത്. തന്റെ അറിവോ അനുവാദമോ ഇല്ലാതെ തന്റെ സുഹൃത്ത് വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നുവെന്നും ബസ്മ വാദിച്ചെങ്കിലും കോടതി അതൊന്നും മുഖവിലയ്ക്കെടുത്തില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*