കുളിമുറിക്ക് വാതിലില്ല, ഡ്രസ് മാറുന്നിടത്ത് സിസിടിവി: ക്രൂര പീഡനങ്ങളില്‍ നിന്നും 50 പെണ്‍കുട്ടികളെ മോചിപ്പിച്ച് കളക്ടര്‍ കന്ദസാമി..!!

ക്രൂര പീഡനങ്ങളേറ്റ് കഴിഞ്ഞിരുന്ന 50 പെണ്‍കുട്ടികളെ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ ഒരു മിഷണറി ഹോമില്‍ കടുത്ത ദുരിതത്തില്‍ കഴിയുകയായിരുന്നു ഈ കുട്ടികള്‍. തിരുവണ്ണാമലൈ ജില്ലാ കളക്ടറായ കെ.എസ്. കന്ദസാമിയാണ് ഇവര്‍ക്ക് രക്ഷയുടെ വാതില്‍ തുറന്ന് നല്‍കിയത്. ലൈംഗീക പീഡനങ്ങളടക്കം കുട്ടികള്‍ അനുഭവിച്ചിരുന്നു സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അഞ്ചിനും 22 നും ഇടയില്‍ പ്രായമുള്ള 50 പെണ്‍കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.

65 വയസ്സുകാരനായ ലുബന്‍ കുമാര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍. അതേ കെട്ടിടത്തില്‍ സ്വന്തം കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒരു പുരുഷ സെക്യൂരിറ്റി ഗാര്‍ഡ് മാത്രമാണ് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ഇവിടെയുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്ക് കുളിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ യാതൊരു സ്വകാര്യതയും ഇവിടെയുണ്ടായിരുന്നില്ല. കുളിമുറികളില്‍ വാതിലുകളില്ലായിരുന്നു. മിഷണറി ഹോമില്‍ എത്തിയ കളക്ടര്‍ ഇത് കണ്ടതോടെ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ കുളിമുറിയുടെ വാതിലുകള്‍ ലുബന്‍ കുമാര്‍ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റുകയായിരുന്നു. പെണ്‍കുട്ടികള്‍ കുളിക്കുന്നത് കാണാനായി ഇയാള്‍ മുറിയുടെ ഒരു ജനല്‍ തുറന്നുവയ്ക്കുമായിരുന്നു.

പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഇടങ്ങളില്‍ സിസി ടിവിയും സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങള്‍ ഇയാള്‍ക്ക് മുറിയില്‍ നിന്ന് കാണാവുന്ന തരത്തില്‍ സജ്ജീകരിച്ചിരുന്നു. ഹോമിലെ ഒരു പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ ലുബന്‍ കുമാറിന്റെ ഭാര്യയോട് അവതരിപ്പിച്ചെങ്കിലും അവര്‍ സഹോദരനെ വിട്ട് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.  സംഭവം പുറത്തു പറയില്ലെന്ന് സത്യം ചെയ്യിപ്പിച്ചാണ് ഉപദ്രവം നിര്‍ത്തിയത്. രാത്രിയില്‍ ലുബന്‍ കുമാര്‍ തന്റെ ദേഹം മസാജ് ചെയ്യിപ്പിക്കാനായി പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിപ്പിക്കാറുമുണ്ട്.

സംഭവം അറിഞ്ഞതോടെ കളക്ടര്‍ ഇടപെട്ട് ഉടന്‍തന്നെ മിഷണറി ഹോം പൂട്ടുകയും, ലുബന്‍ കുമാറിനും ഭാര്യക്കും സഹോദരനുമെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 17 വയസുള്ള വിദ്യ എന്ന പെണ്‍കുട്ടിയെ ബാലവിവാഹത്തില്‍ നിന്ന് രക്ഷിക്കാനാണ് കളക്ടര്‍ കന്ദസാമി മിഷണറി ഹോമില്‍ എത്തിയത്. വിവാഹം വേണ്ട, പഠിക്കണം എന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കളക്ടറുടെ സഹായം തേടിയത്. ഈ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മൂന്നു ലക്ഷം രൂപ നല്‍കാമെന്നും കന്ദസാമി അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും താരമാണ് ഇപ്പോള്‍ കളക്ടര്‍ കന്ദസാമി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*