കെ. ​സു​രേ​ന്ദ്ര​നെ​തി​രെ നി​ല​വി​ല്‍ 15 കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട​റി കെ. ​സു​രേ​ന്ദ്ര​നെ​തി​രെ നി​ല​വി​ല്‍ 15 കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. സുരേന്ദ്രനെതിരായ എ​ട്ട് കേ​സു​ക​ള്‍ 2016ന് ​മുമ്പു​ള്ള​താ​ണ്. മൂ​ന്ന് കേ​സു​ക​ള്‍ അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ലും മ​റ്റു​ള്ള​വ വി​ചാ​ര​ണ​ഘ​ട്ട​ത്തി​ലു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വാ​റ​ണ്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​രേ​ന്ദ്ര​നെ കോ​ട​തി​ക​ളി​ല്‍ ഹാജരാക്കിയതെന്നും നി​യ​മ​സ​ഭ​യി​ല്‍ ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*