കെ.എസ്.ഇ.ബി. ജീവനക്കാരന്‍ ജോലിക്കിടെ കിണറ്റില്‍ വീണു.

വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരായ ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്. ചേലയം പ്രിജിത് ഭവനില്‍ പ്രസന്നയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറാണ് അപകടത്തിന് കാരണമായത്.

ഷീറ്റുകൊണ്ട് മൂടിയ കിണറ്റിനു മുകളിലൂടെ പോയ ശ്രീജിത്ത് ഷീറ്റ് തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ശ്രീജിത്തിനെ രക്ഷിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*