ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പുറത്ത്..!

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ് രാജിവെച്ചു. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി നടത്തിയ പരസ്പര ധാരണ പ്രകാരമാണ് നീക്കം.

ലീഗ് പകുതിയില്‍ അധികം കഴിഞ്ഞിട്ടും എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ റെനെ മുളന്‍സ്റ്റീന് പകരക്കാരനായായിരുന്നു ജെയിംസ് എത്തിയത്. ജെയിംസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ജെയിംസിന് ഒക്കെ കൈവിട്ടു പോവുകയായിരുന്നു. അവസാന 11 മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല.

ജെയിംസിന് കീഴിലെ ഫുട്ബോളും ആരാധകരുടെ വലിയ എതിര്‍പ്പിന് കാരണമായിരു‌ന്നു. കഴിഞ്ഞ സീസണ്‍ അവസാനം മൂന്ന് വര്‍ഷത്തെ കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് ജെയിംസിന്‍ നല്‍കിയിരുന്നു. എന്നാല്‍ അത്രകാലം ക്ലബില്‍ നില്‍ക്കാന്‍ ജെയിംസിനായില്ല. അവസാന മത്സരത്തില്‍ മുംബൈ സിറ്റിയോട് 6-1 എന്ന വന്‍ പരാജയം കൂടെ നേരിട്ടതോടെ ജെയിംസിന്റെ ബ്ലാസ്റ്റേഴ്സ് യാത്ര ഇനിയും തുടരേണ്ടതില്ല എന്ന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും 9 പോയന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ ഉള്ളത്. ജെയിംസിന്റെ ക്ലബിനൊപ്പം ഉള്ള യാത്രയ്ക്ക് സി ഇ ഒ വരുണ്‍ നന്ദി പറഞ്ഞു. പുതുതായി ആര് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*