ഐഎഫ്‌എഫ്കെ : രണ്ടാം ദിനത്തില്‍ 4 മത്സരചിത്രങ്ങളടക്കം 64 ചിത്രങ്ങള്‍..!!

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മത്സരചിത്രം. മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്‍റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്സിഡന്‍റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഒാഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍.ബിനു ഭാസ്ക്കറിന്‍റെ കോട്ടയം, മനുഷ്യാവകാശ നിഷേധത്തിന്‍റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്‍റെ ആവേ മരിയ എന്നീ സിനിമകളാണ് മലയാളത്തിന്‍റെ പ്രതീക്ഷ.

നടിയും സംവിധായികയുമായ നന്ദിത ദാസിന്‍റെ മാന്‍റോയും കൊണാര്‍ക്ക് മുഖര്‍ജിയുടെ ഏബ്രഹും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. റിമമ്ബറിംഗ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്‍റെ വണ്‍ ഫ്ളോ ഒാവര്‍ ദ കുക്കൂസ് നെസ്റ്റും ലെനിന്‍ രാജേന്ദ്രന്‍ ക്രോണിക്ലര്‍ ഒാഫ് അവര്‍ ടൈംസ് വിഭാഗത്തില്‍ മീനമാസത്തിലെ സൂര്യനും പ്രദര്‍ശിപ്പിക്കും. ഹൊറര്‍ ചിത്രം തുംബാദിന്‍റെ മിഡ്നൈറ്റ് സ്ക്രിനിങ്ങ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ നടക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*