ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗി ഇറങ്ങി പോയി, ഡോക്ടറും നേഴ്‌സും ആരും അറിഞ്ഞില്ല…!!

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി പുറത്തിറങ്ങി നാലാം നിലയിൽ നിന്നും ലിഫ്റ്റിൽ കയറി താഴെയെത്തിയത് നഴ്‌സുമാരോ സുരക്ഷാ ജീവനക്കാരോ അറിഞ്ഞില്ല. എറണാകുളം ഗവ.മെഡിക്കൽ കോളജിലാണ് സംഭവം. വെച്ചുകെട്ടുമായി ലിഫ്റ്റിൽ കയറിയ രോഗി ബന്ധുക്കളുടെ മുന്നിലേയ്ക്കാണ് വന്നിറങ്ങിയത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സംസാര ശേഷിയും നഷ്ടപ്പെട്ട എടയക്കുന്നം വേവനാട്ടു പറമ്പിൽ വി.വി കാർത്തികേയൻ (67) ആണ് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയത്.

വീണ് പരിക്കേറ്റ കാർത്തികേയനെ നാലു ദിവസം മുൻപ് എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു. വൈകിട്ട് അഞ്ചിനാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ന്യുറോസർജന്റെ സേവനം തിങ്കളാഴ്ചയേ ലഭ്യമാകൂ എന്നായപ്പോൾ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗികൾ നഴുസുമാരുടെയും നഴ്‌സിങ് അസിസ്റ്റന്റ്മാരുടെയും പൂർണ്ണ നിയന്ത്രണത്തിലുള്ള ഐസിയുവിലേയ്ക്ക് ബന്ധുക്കൾക്ക് അനുവാദം കൂടാതെ പ്രവേശനമില്ലെന്നിരിക്കെയാണ് ഈ സുരക്ഷാ വീഴ്ച നടന്നിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*