ഗര്‍ഭിണിക്ക് എച്ച്‌.ഐ.വി.ബാധയേറ്റ സംഭവം: കൗമാരക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു..!!

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെതുടര്‍ന്ന് ഗര്‍ഭണിക്ക് എച്ച്‌ഐവി അണിബാധയേറ്റ സംഭവത്തില്‍ രക്തദാതാവായ കൗമാരക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. രക്തംസ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ കൗമാരക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്.

2016-ല്‍ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഇയാള്‍ രക്തം നല്‍കിയത്. ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി സ്ഥിരീകരിച്ചെങ്കിലും കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. അതേസമയം രണ്ട് വര്‍ഷം മുമ്ബ് രക്തബാങ്കില്‍ സൂക്ഷിച്ചിരുന്ന ര്കതമാണ് യുവതിക്ക് നല്‍കിയതെന്നും യുവാവിന്റെ രക്തമെടുത്ത ലാബ് ടെക്നീഷ്യന്‍ എച്ച്‌ഐവി പരിശോധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചു. കുറ്റക്കാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചത്.

തമിഴ്നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം നടന്നത്. ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച്‌ എട്ടുമാസം ഗര്‍ഭിണിയായ 24-കാരിക്ക് എച്ച്‌.ഐ.വി. അണുബാധയുണ്ടായത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തെ തുടര്‍ന്ന് മൂന്നു ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*