ഫേസ് ബുക്ക് ഹാക്കര്‍മാരുടെ ഭീഷണി : മലയാളി ജീവനൊടുക്കി..!!

ഫേസ്ബുക്ക് ഹാക്കര്‍മാരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി. കുവൈത്തിലെ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലിചെയ്യുന്ന ആല്‍ത്തറ ആലുവിള വീട്ടില്‍ സുനില്‍ കുമാറിനെ (43) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാണക്യന്‍ ചാണക്യന്‍ എന്ന ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് സുനില്‍ കുമാറിന്റെ അക്കൗണ്ട് ഹാക്ക് ചെയിത ശേഷം. സുനില്‍ കുമാറിന്റെ നാട്ടിലെ സുഹൃത്തുക്കള്‍ക്കും മറ്റും റിക്വസ്റ്റ് അയച്ച ഹാക്കര്‍മാര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യ്ത് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് സുനില്‍ കുമാറിന്റെ സുഹൃത്തുക്കള്‍ പറയുന്നു.ഓണത്തിന് സുനില്‍കുമാറും ഭാര്യയും ഒന്നിച്ചുള്ള ഫോട്ടോ സുനില്‍കുമാറിന്റെ ഫേസ് ബുക്കില്‍ നിന്നും എടുത്തശേഷം ഹാക്കര്‍ സുനില്‍ കുമാറിന്റെ പേരില്‍ മറ്റൊരു അക്കൗണ്ട് തുടങ്ങിയതായും ഇവര്‍ പറയുന്നു.

സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരുനെന്നും തന്റെ ജീവിതം തകര്‍ത്ത വ്യാജ അക്കൗണ്ട് ഹാക്കര്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും തന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചതായും മൃതദേഹത്തെ അനുഗമിച്ച്‌ നാട്ടിലെത്തിയ സുഹൃത്ത് അറിയിച്ചു. കഴിഞ്ഞ ആറുമാസങ്ങളിലായി സുനില്‍ കുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടുമുന്‍പ് ഭാര്യയെയും മകനെയും വിളിച്ച്‌ സോഷ്യല്‍ മീഡിയകളെ വിശ്വസിക്കരുതെന്നും ചതിക്കുഴികള്‍ നിറഞ്ഞതാണെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹാക്കര്‍ ഒരു മലയാളിയാന്നെന്നും ഇയാള്‍ ഇസ്രായേലില്‍ ആണെന്നും വിവരം ലഭിച്ചതായും പറയുന്നു . എന്നാല്‍ പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുകയുള്ളു. കുവൈത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. സുനില്‍ കുമാറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി എംബസിതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*