ഏറ്റവും മോശം വിമാന സര്‍വീസ് ഇന്‍ഡിഗോയുടേതാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി..!!

രാജ്യത്തെ വിമാന കമ്പനികളില്‍ ഏറ്റവും മോശം സര്‍വീസ് ഇന്‍ഡിഗോയുടേതാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്. അമിത ചാര്‍ജാണ് കമ്പനി ഈടാക്കുന്നതെന്നും യാത്രികരോട് മോശം പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. പരാതികള്‍ക്ക് പോലും കൃത്യമായ നടപടി ഇന്‍ഡിഗോ എടുക്കില്ലെന്ന് കമ്മിറ്റിയംഗവും തൃണമൂല്‍ എം.പിയുമായ ഡെറിക് ഒബ്രേയ്ന്‍ പറഞ്ഞു.

1-2 കിലോഗ്രാം ഓവര്‍ വെയ്റ്റിന് പോലും കമ്പനി അധികമായി ഈടാക്കുന്നുവെന്നും പാര്‍ലെമന്റ് കമ്മിറ്റി ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഒബ്രേയിന്‍ പറഞ്ഞു. ജനുവരി 17നും ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി ഇതേ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എവിയേഷന്‍ രംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നും ക്യാന്‍സലേഷന്‍ ചാര്‍ജ് അടിസ്ഥാന നിരക്കിന്റെ 50 ശതമാനത്തില്‍ കൂടുതലാകരുതെന്നും ഒബ്രേയിന്‍ പറഞ്ഞു. ടാക്‌സും ഇന്ധന സര്‍ചാര്‍ജും യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*