ഡിസംബര്‍ 31-ന് ഉള്ളില്‍ 160 കോടി അടക്കണം; ഇല്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റും; ബി.സി.സി.ഐക്ക് ഐ.സി.സിയുടെ മുന്നറിയിപ്പ്..??

2016-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്ക് വന്ന നഷ്ടം നികത്തണമെന്ന് ബി.സി.സിയോട് ഐ.സി.സി. ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ സംഭവിച്ച 160 കോടി രൂപയുടെ നഷ്ടം ബി.സി.സി.ഐ നികത്തണമെന്നാണ് ഐ.സി.സിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് ഉള്ളില്‍ ഈ തുക അടച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്നാണ് ഐ.സി.സിയുടെ മുന്നറിയിപ്പ്. കൂടാതെ ഐ.സി.സി അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ തുക പിഴയായി ഈടാക്കുമെന്നും ഐ.സി.സുയുടെ നിര്‍ദേശിക്കുന്നുണ്ട്.

തുക അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്നാണ് ഐ.സി.സിയുടെ ഭീഷണി. 2016-ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.സി.സിക്ക് നികുതി ഇളവ് നല്‍കാന്‍ തയ്യാറായിരുന്നില്ല. വേദി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമെന്ന് ഐ.സി.സി പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല, ഐ.സി.സിയുടെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാര്‍ ടിവി ഇത്തരത്തില്‍ നികുതി തുക ഒഴിവാക്കിയാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക നല്‍കിയത്. ഇതോടെ ഈ ഇനത്തില്‍ വന്ന നഷ്ടം ബി.സി.സി.ഐയില്‍ നിന്നു തന്നെ ഈടാക്കാന്‍ ഐ.സി.സി തീരുമാനിക്കുകയായിരുന്നു.

പറഞ്ഞ സമയത്ത് പണം നല്‍കിയില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഐ.സി.സി മുന്നറിയിപ്പ് നല്‍കി. മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹര്‍ ഐ.സി.സി തലപ്പത്തിരിക്കെയാണ് ബി.സി.സി.ഐക്കെതിരായ ഇത്തരമൊരു നീക്കം. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതിക്ക് ഇനി വെറും 10 ദിവസം മാത്രമാണ് തുക നല്‍കാനായി മുന്നിലുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*