അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല; ജനാധിപത്യപരമായ പ്രതിഷേധമെന്നും കാനം രാജേന്ദ്രന്‍..?

ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാമെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു കാനം പറഞ്ഞത്. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ പിന്തുണച്ചും കാനം രംഗത്തെത്തി. ശബരിമലയില്‍ യുവതികള്‍ വരരുതെന്ന എ. പദ്മകുമാറിന്റെ പ്രസ്താവനയില്‍ തെറ്റില്ല. യുവതികളെ ഈ സമയത്ത് അനുവദിക്കരുതെന്ന് ബോര്‍ഡ് നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചു.

യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം ഇല്ലെന്ന് ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. അതുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അത്തരമൊരു പ്രസ്താവന നടത്തിയത് തെറ്റാണെന്ന് പറയാന്‍ പറ്റില്ല. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞതാണ്. ജനാധിപത്യ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന് ഭരണഘടനയെ അനുസരിച്ചേ പറ്റുള്ളു. അല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമില്ലെന്നും കാനം പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കുന്നത്. ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സര്‍ക്കാരിന്റെ വനിത മതിലിന് ബദലായാണ് ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*