അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവര്‍ക്കെതിരെ സിപിഎം ഗുണ്ടായിസം; പലര്‍ക്കും പരിക്ക്..!!

അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവര്‍ക്ക് നേരെ സിപിഎം ആക്രമണം. കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലുമാണ് ആക്രമണമുണ്ടായത്. തുടര്‍ന്നുണ്ടായ കല്ലേറില്‍ ബസുകള്‍ അടക്കം നാല് വാഹനങ്ങള്‍ തകരുകയും ചെയ്തു. ആറ് പേര്‍ക്ക് പരുക്ക് പറ്റി. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പയ്യന്നൂര്‍ കണ്ടോത്ത് വെച്ച് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

കരിവെള്ളൂരിലും കോത്തായിയിലും വെച്ച് പ്രവര്‍ത്തകരെത്തിയ ബസുകള്‍ക്ക് നേരെ അക്രമണമുണ്ടായി. പുറമെ പെരുമ്പ ഓണക്കുന്ന്, കോത്തായിമുക്ക്, എന്നിവിടങ്ങളിലും അക്രമം നടന്നു. ദീപം തെളിക്കാന്‍ കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നടക്കം എത്തിയവര്‍ക്കാണ് സംഘടിച്ചെത്തിയവരുടെ അക്രമത്തില്‍ പരിക്കേറ്റത്. നേരിയ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ബാക്കിയുള്ളവര്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ ചെറുവത്തൂര്‍ എന്നിവിടങ്ങളിലായി ചികിത്സ തേടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*