അന്യഗ്രഹജീവികൾ മനുഷ്യർക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് നാസ ശാസ്ത്രജ്ഞൻ..!!

തീരെ ചെറിയ രൂപത്തിൽ, മനുഷ്യൻ ഒരിക്കലും സങ്കല്പിച്ചിട്ടില്ലാത്ത തരത്തിൽ അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടാകാം എന്ന് നാസ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകൻ സിൽവാനോ പി. കൊളംബാനോ. നമ്മൾ സ്വപ്നത്തിൽ ചിന്തിക്കാത്ത രൂപത്തിലാണ് അന്യഗ്രഹജീവികള്‍ എന്നതിനാലാണ് ഒരിക്കലും അവയെ നമ്മൾ തിരിച്ചറിയാത്തത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. അന്യഗ്രഹജീവികള്‍ക്ക് മനുഷ്യര്‍ സങ്കല്‍പ്പിക്കുന്ന രൂപം ഇല്ല എന്ന് മാത്രമല്ല വലിപ്പകുറവും കൂടിയ ബുദ്ധി ശക്തിയും അവയെ തിരിച്ചറിയുന്നത് തടയുന്നുണ്ട്, കോളമ്പാനോ പറയുന്നു.

ശാസ്ത്ര പുരോഗതി മനുഷ്യൻ വലിയ തോതില്‍ കൈവരിക്കാന്‍ ആരംഭിച്ചിട്ട് 500 മാത്രമേ ആയുള്ളൂ. സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് ഇപ്പോഴും അസാധ്യമാണ്. ഇങ്ങനെയുള്ള മനുഷ്യനെ കണക്കിലെടുക്കുമ്പോൾ പ്രപഞ്ചത്തിന്‍റെ ഒരു മൂലയില്‍ നിന്നും ഇവിടെ അന്യഗൃഹ ജീവികള്‍ എത്തിയിട്ടുണ്ടെങ്കില്‍ അവ തീര്‍ച്ചയായും മനുഷ്യന്‍റെ ശാസ്ത്ര പുരോഗതിയുടെ ഒരു നൂറ് ഇരട്ടി മുന്നിലാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ ഭാവനയ്ക്ക് അപ്പുറമാണ് ഇവയുടെ രൂപവും പെരുമാറ്റവും. ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കേണ്ടി വരുമെന്ന് സില്‍വിയോ പി കോളമ്പാനോ പറയുന്നു.

അന്താരാഷ്ട്ര ശാസ്ത്രജ്ഞൻമാർക്കിടയിൽ വൻ ചർച്ചയായിരിക്കുകയാണ് കൊളമ്പാനൊയുടെ പ്രസ്താവന. എന്നാല്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ ഉണ്ടാകാനുള്ള ഒരു സാധ്യത മാത്രമാണ് താന്‍ പറഞ്ഞതെന്ന് എന്നാണ് പിന്നീട് സില്‍വിയോ പി. കോളമ്പാനോ ഇതിനെ വിലയിരുത്തിയത്. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വൻ പ്രാമുഖ്യത്തോടെ തന്നെ കോളമ്പാനോയുടെ അഭിപ്രായം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്ത കാലത്തായി അന്താരാഷ്ട്ര ശാസ്ത്ര സമൂഹങ്ങൾക്കിടയിൽ അന്യഗ്രഹ ജീവികളോടുള്ള താല്പര്യം കൂഒടിയതായാണ് കാണുന്നത്. അടുത്തിടെ അയര്‍ലാന്‍റ് തീരത്ത് ഒരു യു.എഫ്.ഒ.(അൺഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ്) കണ്ടതായി ചില വ്യോമയാന പൈലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയത് ഇതുവരെ ശാസ്ത്രലോകം നിഷേധിച്ചിട്ടില്ല. ഇത് കൂടാതെ കഴിഞ്ഞവര്‍ഷം സൗരയൂഥത്തില്‍ എത്തിയ ഔമാമുവ എന്ന പാറകഷ്ണം അന്യഗൃഹ പേടമാണെന്നും അന്ന് വാദം ഉയർന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*