അമിത ലൈംഗികാസക്തി ഒരു മാനസിക രോഗമാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…?

അമിതമായ ലൈംഗികാസക്തി ഒരു മാനസിക രോഗത്തിന്റെ തുടക്കമാണോ എന്ന ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഈ അവസ്ഥ, ലക്ഷണങ്ങളെന്നുമുള്ള അറിവുകള്‍ പലര്‍ക്കും പരിമിതമാണ്.

ആരോഗ്യാവസ്ഥയെ പോലും അവഗണിച്ച് അവശനിലയിലും ലൈംഗികതയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന അവസ്ഥയാണ് ഇത്. കംപല്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നതാണ് ഈ രോഗാവസ്ഥ.

എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷവും സന്തോഷം കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഈ അവസ്ഥയിലുള്ള രോഗികള്‍ക്കുണ്ടാകുന്ന പ്രധാന ലക്ഷണം. ലൈംഗിക തൃപ്തി ഇവര്‍ക്കിടയില്‍ കുറവായിരിക്കും.

എന്നാല്‍ തങ്ങളുടെ അവസ്ഥയെപ്പറ്റി പുറത്ത് പറയാന്‍ മടിക്കുന്നവരാണ് ഇവര്‍. ഇത് ഇവരുടെ മാനസികാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്നു.

ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

1. തുടര്‍ച്ചയായുണ്ടാകുന്ന ലൈംഗികാവശ്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. ലൈംഗിതകയ്ക്കായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന അവസ്ഥയും ഈ രോഗത്തിന്റെ പ്രത്യേകതയാണ്.

2. എല്ലാത്തരം ടെന്‍ഷന്‍, സ്‌ട്രെസ്സ് എന്നിവയില്‍ നിന്നും മോചനത്തിനായി ലൈംഗികതയെ മാത്രം ആശ്രയിക്കുന്ന രീതി ഈ അവസ്ഥയ്ക്ക് ഉദാഹരണമാണ്.

3. ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*