അംബാനിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാനായ് ഒരുക്കുന്നത് 100 ഓളം വിമാനങ്ങള്‍.

വസായിയും ഇന്ത്യയിലെ പ്രമുഖസമ്ബന്നനുമായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാനായ് ഒരുക്കുന്നത് 100 ഓളം വിമാനങ്ങള്‍. 27 കാരി ഇഷയുടെ വിവാഹത്തിന് 100 ഓളം ചാട്ടേര്‍ഡ് വിമാനങ്ങളിലാവും അതിഥികള്‍ യാത്ര ചെയ്യുക.

ചൊവ്വാഴ്ച മുംബൈയില്‍ നടക്കുന്ന സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സാണ്. വ്യവസായിയായ ആനന്ദ് പിരമല്‍ (33) ആണ് ഇഷയുടെ വരന്‍. 3 ദിനം നീളുന്ന ആഘോഷം ഈ ആഴ്ച ഒടുവില്‍ ഉദയ്പുരില്‍ ആരംഭിക്കും. പിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും, മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലറിയും എത്തുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*