യുവതികൾക്കായി ടാക്സി ഓടില്ല, ശബരിമലയിൽ യുവതികളുടെ ഓട്ടം വേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന വ്യാപകമായി ഡ്രൈവർമാർ..!!

യുവതികളേ ശബരിമലയിൽ കൊണ്ടുപോകില്ല എന്ന് തീരുമാനിച്ച് ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ. ഇതിനായി യുവതികൾ ആരും ടാക്സി ബുക്ക് ചെയ്യേണ്ടന്നും ഓട്ടം പോകാൻ വിളിക്കേണ്ടന്നും ഞങ്ങൾ വരില്ല എന്നും ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് പി.ജെ. പോൾസൺ. രാജ്യത്തെ ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഞങ്ങള്‍ മാനിക്കുന്നുണ്ട്. പരമോന്നത നീതിപീഠത്തിന്റെ വിധികളെയും മാനിക്കും.

എന്നാൽ കഴിഞ്ഞ തവണ ഒരു ചാനൽ റിപ്പോർട്ടർമാരുമായി പോയ അംഗത്തിന്റെ വാഹനം നിലക്കലില്‍ വച്ച് അക്രമിക്കപ്പെടുകയും ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം വാഹനത്തിനുമാത്രം ഉണ്ടാവുകയും ചെയ്തു. ശബരിമലയിൽ ഇതു മൂലമുള്ള ജോലി വേണ്ടെന്ന് വയ്ച്ചിരിക്കുകയാണിവർ. ശക്തമായ സമരവും മറ്റും നടത്തുന്നവരുടെ വികാരം മാനിക്കുന്നതായും ഡ്രൈവർമാർ പറയുന്നു.

ഇതോടെ ശബരിമലക്ക് പോകാൻ യുവതികൾക്ക് ടാക്സി പോലും കിട്ടില്ല. ടാക്സി നിർബന്ധമായി ഓടിക്കണം എന്നു പറയാൻ പോലീസിനും ആകില്ല. ആക്ടിവിസ്റ്റുകളും, യുവതികളും പലരും വൻ തുക ചിലവിട്ട് ടാക്സിയും ഹോട്ടൽ വാസവും എല്ലാം കഴിഞ്ഞാണ്‌ അടിച്ച് പൊളിച്ച് ശബരിമലയിൽ അയ്യപ്പനേ കാണാൻ ടൂറുകൾ ആയി വരുന്നത്. സമരക്കാരെ പ്രകോപിപ്പിക്കാൻ വേണ്ടി പലരും മന പൂർവ്വം തന്നെ ശബരിമല യാത്രക്ക് തയ്യാറെടുക്കുന്നു. എന്തായാലും അയ്യപ്പ ഭക്തർക്ക് മുന്നിൽ ഇനി 800 ഒളം യുവതികളുടെ മല കേറുവാനുള്ള തീരുമാനം വെല്ലുവിളിയാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*