യുദ്ധക്കുറ്റത്തിനും അതിക്രമത്തിനും ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീനിയന്‍ കോടതിയില്‍ ഹര്‍ജി…!!

യെമനിലെ യുദ്ധക്കുറ്റത്തിന്റെയും സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെയും പേരില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അര്‍ജന്റീന ഫെഡറല്‍ ജഡ്ജ് ഏരിയല്‍ ലിജോയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഈയാഴ്ച ബ്യൂണസ് ഐറിസില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അര്‍ജന്റീനയില്‍ കേസുകൊടുത്തിരിക്കുന്നതെന്ന് എച്ച്.ആര്‍.ഡബ്ല്യു. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ സാറാ ലീ വിറ്റ്‌സണ്‍ പറഞ്ഞു. യുദ്ധക്കുറ്റം, പീഡനം എന്നീ കുറ്റകൃത്യങ്ങളെ യൂണിവേഴ്‌സല്‍ ജൂറിസ്ഡിക്ഷന്‍ ആയാണ് അര്‍ജന്റീനയുടെ ഭരണഘടന പരിഗണിക്കുന്നത്. അതായത് ഇത്തരം കുറ്റകൃത്യങ്ങള്‍ എവിടെ നടന്നാലും ജുഡീഷ്യല്‍ അതോറിറ്റിക്ക് അന്വേഷണം നടത്താന്‍ സാധിക്കും.

‘ യെമനിലെ യുദ്ധകുറ്റകൃത്യങ്ങളില്‍ എം.ബി.എസിന്റെ പങ്ക് സംബന്ധിച്ചും ജമാല്‍ ഖഷോഗ്ജിയുള്‍പ്പെടെയുള്ള പൗരന്മാര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്.’ വിറ്റ്‌സണ്‍ പറയുന്നു. സംഭവത്തോട് അര്‍ജന്റീന പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബിന്‍ സല്‍മാനെതിരെ അര്‍ജന്റീനിയന്‍ അധികൃതര്‍ കേസെടുക്കാനുള്ള സാധ്യത വിരളമാണെന്നാണ് അര്‍ജന്റീനിയന്‍ നിയമവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*