ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം.

റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി സ്റ്റോറേജ് പതിപ്പിന് 1000 രൂപ കുറഞ്ഞ് 13,999 രൂപയാണ് വില. റെഡ്മി നോട്ട് 5 പ്രോ ആദ്യം പുറത്തിറക്കിയത് 13,999 രൂപയ്ക്കാണ്. പിന്നീട് ഇത് 14999 രൂപയിലേക്ക് വര്‍ധിപ്പിച്ചു. ഇപ്പോള്‍ 1000 രൂപ കുറഞ്ഞ് വീണ്ടും 13999 രൂപയിലെത്തിയിരിക്കുകയാണ്.

റെഡ്മി നോട്ട് 5 പ്രോയുടെ ആറ് ജിബി റാം. 64 ജിബി സ്റ്റോറേജ് പതിപ്പിനും 1000 രൂപ കുറഞ്ഞു. ഇപ്പോള്‍ ഫോണിന് 15,999 രൂപയാണ് വില. ഈ രണ്ട് പതിപ്പുകള്‍ക്കും ഉത്സവകാല വില്‍പ്പനമേളയില്‍ 2000 രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നതാണ്. അതായത് രണ്ട് പതിപ്പുകളും യഥാക്രമം 12,999 രൂപയ്ക്കും 14999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കുമായിരുന്നു. എംഐ എ 2 സ്മാര്‍ട്ഫോണ്‍ ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണുകളിലൊന്നാണ്.

എംഐ എ 2 നാല് ജിബി 64 ജിബി പതിപ്പിന്റെ പുതിയ വില 15,999 രൂപയാണ്.  1000 രൂപയാണ് ഈ ഫോണിന് കുറച്ചത്. ഇതിന്റെ ആറ് ജിബി റാം 128 ജിബി പതിപ്പിന് 19,999 രൂപയില്‍ നിന്നും 1000 രൂപ കുറഞ്ഞ് 18999 രൂപയായി. റെഡ്മി വൈ 2 സ്മാര്‍ട്ഫോണിന്റെ നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പിന് പുതിയ വില 11,999 രൂപയാണ്. 12,999 രൂപയില്‍ നിന്നും 1000 രൂപ കുറയുകയാണുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*