വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി ട്രാ.

ന്യൂമീഡിയ ഉപയോഗിക്കുമ്ബോള്‍ അതീവശ്രദ്ധാലുക്കളായില്ലെങ്കില്‍ നഷ്ടം കനത്തത്തായിരിക്കും. പലര്‍ക്കും ഇത് അനുഭവമാണ്. യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികമ്യൂണിക്കേഷന്‍സ് അഥോറിറ്റി. അക്കൗണ്ട് ഹൈജാക്ക് ചെയ്യാന്‍ പുതിയൊരു രീതി ഉപയോഗിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ഒരു കോഡ് വെരിഫിക്കേഷന്‍ നമ്ബര്‍ അയച്ചു നല്‍കിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയെന്ന് ട്രാ മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സാപ്പില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിക്കുന്നതു പോലെയുള്ള ടെക്സ്റ്റ് മെസേജ് ആണ് സംഘം ഹൈജാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ മെസേജില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്ബരും ആറക്കമുള്ള വാട്‌സാപ്പ് കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.

ഇതിലൂടെ അക്കൗണ്ട് ഹാക്കിങ് ആണ് നടക്കുന്നത്. ഈ തട്ടിപ്പില്‍ വീഴരുതെന്നും നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പില്‍ ആവര്‍ത്തിക്കുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുടെ എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*