പ്രവാസികൾക്ക് വോട്ടേർഴ്‌സ് ലിസിറ്റിൽ പേര് ചേർക്കാൻ ഓ ഐ സി സി ദമ്മാം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു..!

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടേർഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ പ്രവാസികൾക്ക് അവസരമൊരുക്കികൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു , പാസ്സ്പോർട്ട് കോപ്പി , ഫോട്ടോ എന്നിവയുമായി ഹെൽപ്പ് ഡെസ്കിൽ എത്തുന്ന പ്രവാസികൾക്ക് പേര് ചേർക്കുന്നതിനുള്ള അവസരമുണ്ട് , വ്യാഴം , വെള്ളി , ശനി തീയതികളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും , കൂടുതൽ വിവരങ്ങൾക്കായി ഓ ഐ സി സി റീജിണൽ കമ്മറ്റിയുടെ ബന്ധപ്പെടാവുന്നതാണ് , വ്യാഴം , വെള്ളി ശനി തീയതികളിൽ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലും ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നതായിരിക്കുമെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു . പ്രവാസി വോട്ടവകാശം യാഥാർഥ്യമാകുന്ന ഈ അവസരത്തിൽ വോട്ടേർഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാനുള്ള അവസരം പരമാവധി പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭ്യർത്തിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*