Breaking News

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ, ദിപാ നിശാന്തിനേ തേച്ച് ഒട്ടിച്ച് അഡ്വ ജയശങ്കർ..!!

കവിത മോഷണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുന്ന ദീപാ നിശാന്തിനെ കണക്കറ്റു പരിഹസിച്ച് അഡ്വ. ജയശങ്കര്‍. യുവകവി എസ്.കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാന്‍/നീ’ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് രംഗത്തെത്തി. ഇതോടെയാണ് ദീപയുടെ കള്ളി പൊളിഞ്ഞത്. തുടര്‍ന്ന് ദീപ നടത്തിയ വിശദീകരണം ആര്‍ക്കും മനസ്സിലാകുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇവരുടെ പോസ്റ്റിന് പൊങ്കാലയിടുന്നത്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്…

ദീപാ നിഷാന്തിനൊപ്പം നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം എന്നു പരിഹസിച്ചാണ്‌ പോസ്റ്റ് തുടങ്ങുന്നത് തന്നെ. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും. പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്. ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.ജയ ശങ്കർ പറയുന്നു. ഇതിനിടെ ബണ്ടിച്ചോർ പുരസ്കാരം എന്ന പേരിൽ ദീപ ടീച്ചറേ പരിഹസിച്ച് ബാനറുമായി തെരുവിലും യുവാക്കൾ ഇറങ്ങി പ്രീതിഷേധിച്ചു. കൂടുതൽ കാത്തിരുന്ന് ഉള്ള വില കളയാതെ മാപ്പ് പറയുകയും തെറ്റ് ഏറ്റു പറയുകയും ചെയ്ത് നന്നാവാൻ നോക്കാനും ദീപാ നിശാന്തിനു ഉപദേശം പ്രവഹിക്കുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്ര വ്യക്തമായും കൈയ്യോടെയും പിടിച്ചിട്ടും ദീപാ നിശാന്ത് അടിച്ച് മാറ്റിയ കവിത അതിന്റെ ഉടമയ്ക്ക് തന്നെ തിരികെ കൊടുത്തിട്ടില്ല. ട്രോൾ പൂരത്തിൽ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*