യൂറോപ്പ്, അമേരിക്ക, ഗൾഫ് പ്രവാസികൾക്ക് ജനവരി മുതൽ കണ്ണൂരിൽ ഇറങ്ങാം..!!

കണ്ണൂരിൽ നിന്നും ജനവരിയോടെ എല്ലാ ഗൾഫ് രാജ്യത്തേക്കും വിമാന സർവീസുകൾ തുടങ്ങും. ഗൾഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്, അമേരിക്കൻ പ്രവാസികൾക്കും ഇത് ഗുണം ചെയ്യും. നിലവിൽ അമേരിക്ക, യൂറോപ്പ് യാത്രക്കാർ ഗൾഫ് ഇടത്താവളം ആക്കിയാണ്‌ യാത്ര ചെയ്യുന്നത്. എമിറേറ്റ്സ്, ഖത്തരയ്യ് എയർ, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയ സർവീസുകൾ കണ്ണൂരിലേക്ക് ഉണ്ടാകും എന്നാണ്‌ അറിയുന്നത്. ഒരു ദിവസം 12 രാജ്യാന്തിര സർവീസുകൾ ഉണ്ടാകും. എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബർ ഒൻപതു മുതൽ സർവീസ് തുടങ്ങാൻ താത്‌പര്യമറിയിച്ചിട്ടുണ്ട്.

സ്‌പൈസ് ജെറ്റും ഇൻഡിഗോയും ജനുവരി ആദ്യം മുതലാണ്‌ സർവീസ് നടത്തുക. കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ് അറിയിച്ചതാണിത്. ഗോ എയർ ഗൾഫ് സർവീസുകൾക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാൻ സർവീസ് നടത്തും.  ഇൻഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാൻ സർവീസ് നടത്തുക. ഡിസംബർ ഒൻപതിന് രാവിലെ 10-ന് എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സർവീസോടെയാണ് വിമാനത്താവളം കമ്മിഷൻ ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനത്താവള ടെർമിനലിൽ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യദിവസം വൈകുന്നേരം തന്നെ അബുദാബിയിൽ നിന്ന് തിരിച്ചുള്ള സർവീസുമുണ്ടാകും. ദോഹ, റിയാദ്, ഷാർജ സർവീസുകളും രണ്ടാം ദിവസത്തോടെ തുടങ്ങും. എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടാമത്തെ വിമാനം എത്തുന്നതോടെ ഡിസംബറിൽത്തന്നെ മസ്‌ക്കറ്റ് സർവീസ് തുടങ്ങുകയും ഷാർജ സർവീസ് ദിവസേനയാക്കുകയും ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*