താരപുത്രന്‍ രണ്ടും കല്‍പ്പിച്ചാണ്, തിയറ്റര്‍ ഇളക്കിമറിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; വൈറലാവുന്ന ആക്ഷന്‍ ത്രില്ലർ ചിത്രങ്ങള്‍..!!

ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ കാര്യം പ്രണവ് തന്നെയാണ്.

മലയാളത്തിലെ പ്രമുഖ താരപുത്രന്‍ ആയതിനാല്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമകളെ കുറിച്ചറിയാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണ്. ആദിയ്ക്ക് ശേഷം പ്രണവ് സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് നായകനാവുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പ്രണവിലേക്ക് എത്തുകയായിരുന്നു.

ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധേയനായത്. അസാധ്യ മെയ്‌വഴക്കത്തോടെ ഓടാനും ചാടനുമെല്ലാം പ്രണവിന് കഴിഞ്ഞിരുന്നു. സിനിമയിലെ പ്രധാനഘടകവും ഇത് തന്നെയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസ്ഥയും ഇതുതന്നെയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളാണ് ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ആദിയിലെ പോലെ തന്നെ മികച്ച മാര്‍ഷല്‍ സ്‌റ്റൈല്‍ ആക്ഷന്‍സ് ചിത്രത്തിലുമുണ്ടാവും. ട്രെയിനില്‍ നിന്നുള്ള സംഘട്ടന രംഗങ്ങളായിരുന്നു അടുത്തിടെ ചിത്രീകരിച്ചത്. ട്രെയിനിന്റെ ജനാലയില്‍ തുങ്ങി കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*