സണ്ണിലിയോണിന്റെ നായകനായി അജു വർഗീസ്…!!

സണ്ണി ലിയോൺ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്. മലയാളത്തിലെ സണ്ണി ലിയോൺ നായിക ആകുന്ന അരങ്ങേറ്റ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗോവയിൽ ഷൂട്ടിങ്ങ് നടക്കുന്ന സിനിമയിൽ സണ്ണി ലിയോണിനു നായകനായി അജു വർഗീസ് എത്തുന്നു.

മലയാളത്തിലെ താര പ്രമുഖന്മാരേ നായകരാക്കാൻ വലിയ നീക്കം നടത്തി എങ്കിലും ആ ഭാഗ്യം തട്ടി എടുത്തത് അജു വർഗീസ് ആയിരുന്നു. മുൻ നിര നായകർ പലരും സണ്ണിക്കൊപ്പം അഭിനയിക്കാൻ മടികാണിച്ചതാണ്‌ അജുവിനു നറുക്കു വീഴാൻ കാരണം. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയിൽ വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സണ്ണി തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ സണ്ണിയുടെ നായകൻ ആയി എത്തുന്നത് അജു വർഗീസ് ആണെന്നാണ്.

മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾ ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. അജു വർഗീസിന്റെ നായികയായി സണ്ണി എത്തുമ്പോൾ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിൽ സുരാജ് വെഞ്ഞാറൻമൂട്, സലിം കുമാർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*