സൗന്ദര്യം,അമിതവണ്ണം എന്നിവക്കൊരു നാടന്‍ ഒറ്റമൂലി..!!

മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍ വെള്ളത്തിനുണ്ട്. പ്രധാനമായും നമ്മുടെ വണ്ണം കുറയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കരിക്കിന്‍വെള്ളം.കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്ത ആഹാരവുമാണ് . ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.

കൂടാതെ ദിനവും ഇളനീര്‍ കഴിക്കുന്നവര്‍ക്ക് അത്ര പെട്ടെന്ന് പ്രായം കൂടില്ല. ഇതില്‍ അടങ്ങിയ സൈറ്റോകിനിന്‍ ആണ് പ്രായം കുറച്ച്‌ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളും ഡയറ്ററി ഫൈബറുകളും നിറയെ അടങ്ങിയതിനാല്‍ ബ്ലഡ് ഷുഗര്‍ ക്രമീകരിക്കാന്‍ ഏറെ നല്ലതാണ് കരിക്ക്.

ഷുഗര്‍ മാത്രമല്ല, പ്രഷറും ക്രമീകരിക്കാന്‍ നല്ലതാണ് കരിക്ക്.റ്റേത് ജ്യൂസുകളേക്കാളും കൂടുതല്‍ ഇലക്‌ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. കൂടുതല്‍ ഊര്‍ജം നല്‍കും. കൂടുതല്‍ ശാരീരിക അധ്വാനത്തിന് സഹായിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*