ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുത്തേക്കാം : സ്‌പെഷല്‍ കമ്മീഷണര്‍ ഹൈകോടതിയില്‍..!!

ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് പത്തനംതിട്ട ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകുമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവാപായം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോള്‍ പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണെന്നും റിപോര്‍ട്ടിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*