സായി അക്കാദമിയില്‍ കായികതാരം ആത്മഹത്യ ചെയ്ത നിലയില്‍..!!

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായികതാരം തൂങ്ങിമരിച്ച നിലയില്‍. സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരി(18)യെയാണ് അക്കാദമിയിലെ ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷകമരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപുര്‍ അറിയിച്ചു. സായ് സെക്രട്ടറി സ്വര്‍ണ സിങ് ചബ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.  ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ പര്‍വീന്ദര്‍ ചൗധരി, കഴിഞ്ഞ ദിവസം പിതാവിനോട് പണവുമായി ബന്ധപ്പെട്ട കാര്യത്തിന് തര്‍ക്കിച്ചിരുന്നു. അതിനാല്‍ തന്നെ കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

100, 200 മീറ്ററുകളിലാണ് ചൗധരി മത്സരിക്കുന്നത്. 2016 നവംബര്‍ മുതലാണ് ചൗധരി അക്കാദമിയില്‍ പരിശീലനത്തിനെത്തിയത്. അക്കാദമിയിലെ 69ാം നമ്പര്‍ ഹോസ്റ്റല്‍ മുറിയിലാണ് ചൗധരി താമസിച്ചിരുന്നത്. ചൗധരിയുടെ മരണത്തില്‍ കായികമന്ത്രി രാജ്യവര്‍ദ്ധസിംഗ് റാത്തോഡ് അനുശോചിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*