ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയില്‍..!!

ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തിലാണ് യുവതികള്‍ കഴിയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിലാണ് യുവതികള്‍ കൊച്ചിയില്‍ എത്തിയത്. യുവതികള്‍ കൊച്ചിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്.

രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എത്തിയിരിക്കുന്ന ആറ് യുവതികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. യുവതികള്‍ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*