ശബരിമലയില്‍ ദേവസ്വംബോര്‍ഡ് പരിഷ്‌കാരം; ഉണ്ണിയപ്പത്തിന്റെ വില കുറച്ചു, പുതിയ നിരക്കിങ്ങനെ..!!

ശബരിമല ക്ഷേത്രത്തിലെ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വിലയില്‍ ദേവസ്വം ബോര്‍ഡ് 5 രൂപ കുറച്ചു. 40 രൂപയായിരുന്നത് 35 രൂപയാക്കി. ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണു നേരത്തെ ഉണ്ടായിരുന്നത് എന്നാല്‍ 7 എണ്ണം നിറയ്ക്കാനുള്ള സൗകര്യമേ ഇപ്പോഴത്തെ കവറിനുള്ളു. അതിനാലാണു വില കുറച്ചതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം അരവണയുടെ വിലയില്‍ മാറ്റമില്ല. 80 രൂപയാണു ഒരു ടിന്‍ അരവണയുടെ വില.

100 മില്ലി ആടിയ ശിഷ്ടം നെയ്യിന് 75 രൂപയാണ്. നെയ്യഭിഷേകം നടത്താന്‍ അവസരം കിട്ടാത്തവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് പ്രയോജനമാകും. പുഷ്പാഭിഷേകത്തിന് 10,000 രൂപയും അഷ്ടാഭിഷേകത്തിന് 5000 രൂപയുമാണ്. പുഷ്പാഭിഷേകത്തിനുള്ള പൂക്കളെല്ലാം സന്നിധാനത്തില്‍നിന്നു ലഭിക്കും. അഷ്ടാഭിഷേകത്തിനുള്ള സാധനങ്ങള്‍ ദേവസ്വത്തില്‍നിന്നു കിട്ടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*