ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം..!!

ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി അഭി ബസിന്റെ ഓണ്‍ലൈന്‍ വഴി കെഎസ് ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കും. ഇതിനായുള്ള കരാറില്‍ കെഎസ് ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഭി ബസാണ് ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നടത്തുന്നത്. അഭി ബസിന്റെ പ്രചരണാര്‍ത്ഥം കന്നട നടന്‍ മഹേഷ് ബാബുവിനെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.

 www.online.keralartc.com എന്ന കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് 30 ദിവസം മുമ്പെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി അഭി ബസ് കെഎസ്ആര്‍ടിസിക്കായി ഒരു മൊബൈല്‍ ആപ്പും അവതരിപ്പിക്കുന്നുണ്ട്.
രാജ്യത്തെ സ്വകാര്യസര്‍ക്കാര്‍ ബസുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങില്‍ അഭി ബസ് മുന്നില്‍ നില്‍ക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ അഭി ബസിന്റെ സാന്നിദ്ധ്യം ശക്തമാകുകയാണെന്നും അഭി ബസ് സ്ഥാപകനും സിഇഒയുമായ സുധാകര്‍ റെഡ്ഡി ചിറ പറഞ്ഞു.

ശബരിമല സീസണ്‍ പ്രമാണിച്ച് വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് ബുക്കിങിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശബരിമല യാത്രക്കാര്‍ക്കായി സമയാധിഷ്ഠിത ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ ചെയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് ഉപകരിക്കും. www.sabarimala.keralartc.com സൈറ്റില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*