സാമൂഹികമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍..!!

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചയാളെ സൈബര്‍ ക്രൈം പോലിസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റിലെ യുവാവിനെയാണു സൈബര്‍ പോലിസ് സ്റ്റേഷന്‍ ഡിവൈഎസ്പി എം ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനല്‍ വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് ഇത്തരം ചിത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സൈബര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷിബു വി, സിവില്‍ പോലിസ് ഓഫിസര്‍മാരായ അനീഷ് പി, അഭിലാഷ് എന്‍ എല്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*