രോഹിതിന്റെ ദീപാവലി വെടിക്കെട്ട് ഇന്ത്യയക്ക് സമ്മാനിച്ചത്‌ ലോകറെക്കോഡ്..!!

രോഹിത് ശര്‍മയുടെ ദീപാവലി വെടിക്കെട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മല്‍സരത്തില്‍ ഇന്ത്യയ്ക്കു സമ്മാനിച്ചത് 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ലക്‌നൗ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മല്‍സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 195 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് ടീം തകര്‍ന്നടിഞ്ഞു. നിശ്ചിത ഓവറില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ് കുമാറും ബുംറെയും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വെടിക്കെട്ട് നടത്തിയത്. രാജ്യാന്തര ട്വന്റി 20യില്‍ നാലു സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡ് നേടിയ ശര്‍മ 61 പന്തില്‍ 8 ബൗണ്ടറിയും ഏഴു സിക്‌സറും ഉള്‍പ്പെടെ 111 റണ്‍സുമായി പുറത്താവാതെ നിന്നു. ലോകേഷ് രാഹുല്‍ 14 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 26 റണ്‍സെടുത്തു.

ഓപണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടിനു(123) ശേഷമാണ് ശിഖര്‍ ധവാനൊപ്പം തീര്‍ത്ത് ഇന്നിങ്‌സിന് അടിത്തറയിട്ട രോഹിത്, മൂന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (62) തീര്‍ത്തു. ശിഖര്‍ ധവാന്‍ 41 പന്തില്‍ മൂന്നു ബൗണ്ടറികള്‍ സഹിതം 43 റണ്‍സും ആറു പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ അഞ്ചു റണ്‍സെടുത്ത ഋഷഭ് പന്തുമാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. വെസ്റ്റിന്‍ഡീസിന്റെ ഖാരി പിയറി, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*