രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ഹര്‍ജി തള്ളി..!!

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്റെ ആവശ്യം തള്ളിയത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അറസ്റ്റിലായ രഹ്‌ന ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു എറണാകുളത്തു വെച്ച് രഹ്നയ്‌ക്കെതിരെ കേസെടുത്തത്. കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ രഹ്നയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട പൊലീസാണ് രഹ്നയ്ക്കെതിരെ കേസ് എടുത്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*