‘റെഡ്മി നോട്ട് 6 പ്രോ’ ഇന്ന് മുതൽ ഓൺലൈനിൽ വിൽപ്പനക്ക്; വില നിങ്ങളെ അതിശയിപ്പിക്കും..!!

ഷവോമി മൊബൈൽ ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ‘റെഡ്മി നോട്ട് 6 പ്രോ’ ഇന്ന് മുതൽ ഓൺലൈനായി വാങ്ങാൻ സാധിക്കും. ഇ-കൊമേർഷ്യൽ സൈറ്റായ ഫ്ലിപ്കാർട്ട് ആവും ഈ തകർപ്പൻ ഫോൺ വിൽപ്പനക്ക് വെക്കുക. അതിനോടൊപ്പം തന്നെ മി ഡോട്ട് കോം, മി ഹോം സ്റ്റോഴ്‌സ്, എന്നീ ഷവോമിയുടെ ഒഫീഷ്യൽ സൈറ്റുകൾ വഴിയും ഫോൺ വാങ്ങാൻ സാധിക്കും.

 

4ജി.ബി. റാമും 64 ജി.ബി. ഇന്റെർണൽ സ്റ്റോറേജുമുള്ള ഷവോമി ‘റെഡ്മി നോട്ട് 5 പ്രൊ’ ബേസ് മോഡലിന് 13,999 രൂപയും 6ജി.ബി. റാമും 64ജി.ബി. ഇന്റെർണൽ മെമ്മറി വേരിയന്റിന് 14,999 രൂപയുമാണ് ഷവോമി വിലയിട്ടിരിക്കുന്നത്. എന്നാൽ ബ്ലാക്ക് ഫ്രൈഡേ ദിനമായ ഇന്ന് 4 ജി.ബി.യുള്ള ബേസ് മോഡൽ 12,999 രൂപയ്ക്കും, 6 ജി.ബി.യുള്ള വേരിയന്റ് വെറും 14,999 രൂപയ്ക്കും സ്വന്തമാക്കാം.വിൽപ്പന തുടങ്ങുമ്പോഴേക്കും കൂടുതൽ ഓഫറുകളും ഷവോമി മുന്നോട്ട് വെക്കും എന്നാണ് അറിയുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും കൊണ്ട് ഫോൺ വാങ്ങുന്നവർക്ക് 500 രൂപയുടെ ഇളവും ഷവോമി വാഗ്‌ദാനം ചെയ്യന്നുണ്ട്.

റിലയൻസ് ജിയോ 2400 രൂപയുടെ ക്യാഷ്ബാക്കും 1 ടി.ബി.യുടെ ഡാറ്റയും ഫോണിനൊപ്പം വാഗ്‌ദാനം ചെയ്യുന്നു. ജിയോയുടെ ക്യാഷ്ബാക്ക് 4 റീചാർജ് വൗച്ചറുകളായാവും ലഭിക്കുക. 299 രൂപക്ക് റീചാർജ് ചെയ്യുമ്പോഴാണ് ഈ ഓഫർ ലഭിക്കുന്നത്. 198 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ കൂടുതലായി 100 ശതമാനം 4ജി ടാറ്റയും ലഭിക്കും. 6.6 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയുള്ള ‘റെഡ്മി നോട്ട് 6 പ്രോ’യുടെ ആസ്‌പെക്റ്റ് റേഷിയോ 19.9 ആണ്. ഗൊറില്ല ഗ്ളാസ് ലെയറിങ് ഉള്ള ഫോണിൽ 2.5ഡി വളഞ്ഞ രീതിയിലുള്ള ഗ്ലാസ് കേസിംഗും ഉണ്ട്. സ്നാപ്പ്ഡ്രാഗൺ 636 പ്രോസസ്സർ ആണ് ഫോണിന് കരുത്തും സ്പീഡും നൽകുന്നത്. 4000 എം.എ.എച്ച്. ബാറ്ററി ഫോനിന്റെ ചാർജ് പെട്ടെന്ന് തീർന്നുപോകുമോ എന്നുള്ള ആവലാതികൾ കുറയ്ക്കുന്നു. ക്വാൽകോം 3.0 ക്വിക്ക് ചാർജ് സൗകര്യമുള്ളത് പുതിയ ഫോൺ റെഡ്മി നോട്ട് 5 പ്രോയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

 

നോട്ട് 6 പ്രോയുടെ പിറകിൽ 12 മെഗാപിക്സലും 5 മെഗാപിക്സലും ഉള്ള ഡ്യുവൽ ക്യാമറകളാണുള്ളത്. ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസ്, എ.ഐ. സ്ക്രീൻ ഡിറ്റക്ഷൻ, അഡ്ജസ്റ്റ് ചെയ്യാനാവുന്ന ക്യാമറ ബൊക്ക സൗകര്യം, സ്റ്റുഡിയോ ലൈറ്റിംഗ് എന്നിവയും ഈ ഫോണിന്റെ എടുത്ത് പറയാവുന്ന പ്രത്യേകതകളാണ്. മുൻപിലത്തെ ക്യാമറയിലാണെങ്കിൽ, 20 മെഗാപിക്സലും 2 മെഗാപിക്സലും ക്യാമറകൾ ഷവോമി ഘടിപ്പിച്ചിട്ടുണ്ട്.

എ.ഐ. ഫേസ് ലോക്ക്, പോട്രെയിറ്റ് സെൽഫികൾ, സീൻ ഡിറ്റക്ഷൻ എന്നീ സൗകര്യങ്ങൾ ഇതിലുണ്ട്. 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.0, വൈഫൈ, എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്‌ഷനുകൾ. 3.5 എം.എം. ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ യു.എസ്.ബി. പോർട്ട് എന്നിവ ഷവോമി ഫോണിൽ നിലനിർത്തിയിട്ടുണ്ട്. എം.ഐ.യു.ഐ. പ്ലാറ്റഫോമിൽ ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചായിരിക്കും ‘റെഡ്മി നോട്ട് 6 പ്രൊ’ പ്രവർത്തിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*