രാത്രിയോടെ മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി..!!

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30 ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനോട് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ നിന്നും തൃപ്തി മടങ്ങുന്നത്.

ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 13 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും നേരത്തെ എടുത്തിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*