രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയില്‍വേട്രാക്കില്‍ തള്ളി..?

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി മോഷണക്കേസിലെ പ്രതിയായ അനിലിനെ (24) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് സംഭവം അരങ്ങേറിയത്. ഡല്‍ഹി കൊട്ട്വാലി ഭാഗത്തെ നടപ്പാതയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അനില്‍ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.

ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ അറിയുന്നത്. കുട്ടിയെ പലയിടത്തും തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇവര്‍ ഇന്നലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ രണ്ടുവയുള്ള പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.

കട്ട്വാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. പട്രോളിംഗിനിടെ റെയില്‍വേ ട്രാക്കില്‍ കുട്ടിയെ കണ്ടെത്തിയ പൊലീസുകാരന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*