റഫേല്‍ വിമാന ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി..?

റഫേല്‍ ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി. ഫ്രാന്‍സിലെ ഒരു എന്‍.ജി.ഒ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ എന്‍.ജി.ഒയായ ഷെര്‍പ്പയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സാമ്ബത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഷെര്‍പ്പ. റഫേല്‍ വിമാന ഇടപാട് വിവാദമായതിനെ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയിരിക്കുന്നത്.

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് ഉണ്ടാക്കിയ നിബന്ധനകളെക്കുറിച്ചും എന്തടിസ്ഥാനത്തിലാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് വിശദമാക്കണമെന്നും പരാതിയില്‍ പറയുന്നു. റഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നതും, ആര്‍ക്കെങ്കിലും ഇതുവഴി അനര്‍ഹമായ നേട്ടമുണ്ടായോ എന്നതും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ദസ്സോ ഏവിയേഷനില്‍നിന്ന് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാന്‍സിലും വിവാദങ്ങള്‍ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഇടപാടാണ് പിന്നീട് 36 എണ്ണം ആയി ചുരുങ്ങിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*