റാഫേല്‍ കരാറില്‍ അന്വേഷണം വന്നാല്‍ മോദി കുടുങ്ങുമെന്ന് രാഹുല്‍..!!

റാഫേല്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയും. ഡസോള്‍ട്ട് ഗ്രൂപ്പുകാര്‍ മോദിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടില്‍ വിവാദച്ചുഴിയില്‍ നില്‍ക്കുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപേഴ്സ് ലിമിറ്റിഡ് (ആര്‍.എ.ഡി.എല്‍) എന്ന കമ്ബനിയില്‍ ഡാസോള്‍ട്ട് ഏകദേശം 40 ലക്ഷം യൂറോ ( 33 കോടി രൂപ) 2017 ല്‍ നിക്ഷേപിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തിലായിരുന്ന ആര്‍.എ.ഡി.എല്‍ ഇതിലൂടെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍.എ.ഡി.എല്ലില്‍ അവര്‍ക്കുള്ള ഓഹരികളില്‍ 34.7ശതമാനം ഡാസോള്‍ട്ട് ഏവിയേഷനു വിറ്റുവെന്നു റിലയന്‍സിന്റെ രേഖകളിലുണ്ട്. ഡാസോള്‍ട്ടിന്റെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015 – 16 സാമ്ബത്തിക വര്‍ഷം 9 ലക്ഷവും 2016-17 വര്‍ഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആര്‍.എ.ഡി.എല്‍ എന്നു കമ്ബനി രേഖകള്‍ സൂചിപ്പിക്കുന്നു. വിമാനത്താവങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്ബനിക്ക് 2009 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടന്നിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*