പുതുവൈപ്പിന്‍ സമരക്കാരെ തല്ലിച്ചതച്ചവരെയാണോ ശബരിമലയുടെ ചുമതലയേല്‍പ്പിക്കുന്നത്? പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി..!!

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈക്കോടതി വിമര്‍ശനം. പുതുവൈപ്പിന്‍ സമരക്കാരെ തല്ലിച്ചതച്ചവരെയാണോ ശബരിമലയുടെ ചുമതലയേല്‍പ്പിക്കുന്നത് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വെള്ളിയാഴ്ച ഡി.ജി.പി മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ നടപ്പിലാക്കിയതിനെതിരെ വന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

courനിരോധനാജ്ഞ നടപ്പിലാക്കിയതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഐ.ജിയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഐ.ജിയുടെയും എസ്.പിയുടെയും റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. യതീഷ് ചന്ദ്ര കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ വിതീതനായി നിന്നു. ഏതു സാഹചര്യത്തിലാണിതെന്ന് വ്യക്തമാക്കണം. ചില രാഷ്ട്രീയ പാര്‍ട്ടികളോട് വ്യത്യസ്ത നിലപാടാണോ സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. സമ്പത്ത് കേസില്‍ ആരോപണ വിധേയനായ ഐ.ജിക്കെതിരെയും കോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു.

ശബരിമലയില്‍ ചില പൊലീസുകാര്‍ നിയമം കയ്യിലെടുത്തെന്ന് കോടതി കുറ്റപ്പെടുത്തി. മുംബൈയില്‍ നിന്നുവന്ന അയ്യപ്പഭക്തര്‍ എന്തുകൊണ്ട് തിരിച്ചുപോയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയതെന്നും കോടതി ചോദിച്ചു. ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*