പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.പരാതിക്കാർക്ക് എതിരെ വെറുതെയിരിക്കില്ലെന്ന് ശ്രീധരൻപിള്ള!!

പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതി . കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.കലാപത്തിന് ആഹ്വാനം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന മറ്റു ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. അക്രമമുണ്ടാക്കുന്നതിന് വേണ്ടി വ്യാജ പ്രചാരണം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയുള്ളത്.കലാപത്തിന് ആഹ്വാനം നല്‍കി. തന്ത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. കുറ്റകരമായ പ്രവൃത്തിയാണ് ശ്രീധരന്‍ പിള്ള ചെയ്തതെന്നായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*