പ്രസവ അവധി 26 ആഴ്ച്ചയാക്കി ഉയര്‍ത്തുമ്പോള്‍ 14 ആഴ്ച്ചകളിലെ ശമ്പളത്തിന്റെ പകുതി ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപനം. പ്രസവാവധിയുടെ കാലാവധി ഉയര്‍ത്തിയാല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നത് വിസ്സമ്മതിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തൊഴിലനുഷ്ടിക്കുന്ന ജീവനക്കാരികള്‍ക്കാണ് ഈ ആനുകൂല്യം. മുമ്പ് 12 ആഴ്ച്ചകള്‍ മാത്രമുണ്ടായിരുന്ന പ്രസവാവധി 2017 മാര്‍ച്ചില്‍ പുറത്തിറക്കിയ അമെന്റ്മെന്റ് പ്രകാരമാണ് 26 ആഴ്ച്ചകളായി ഉയര്‍ത്തിയത്.
എന്നാല്‍, നീട്ടിയ 14 ആഴ്ച്ചത്തെ ശമ്പളത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തൊഴിലുടമയുടെ ചുമതലയായി ഒതുക്കാതെ 14 ആഴ്ച്ചകളിലെ 50 ശതമാനം ശബളം സര്‍ക്കാര്‍ നല്‍കുമെന്നാണ് കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം അറിയിച്ചത്. 2017 മാര്‍ച്ചുവരെ ക്ഷേമ ഫണ്ടില്‍ 32632 കോടി രൂപയാണുള്ളത്. ഇതില്‍ 7500 കോടി രൂപ മാത്രമേ ചിലവാക്കിയിട്ടുള്ളു. ബാക്കിതുക പ്രസവാലുകൂല്യമായി ചിലവഴിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരുന്നത്. 15000 രൂപയും അതിന് മുകളിലും ശമ്പളമുള്ള സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.