പൊള്ളല്‍ ഉണ്ടായാല്‍ എന്ത് ചെയ്യണം..! തീര്‍ച്ചയായും വായിക്കുക..!!

തീപ്പോള്ളല്‍ മാത്രമല്ല മറ്റു രീതിയിലുള്ള ഏത് പോള്ളലുല്‍ ആയാലും പൊള്ളുന്നിടത്ത് ഉണ്ടാകുന്നത് ഏറെക്കുറേ ഒന്ന്‍ തന്നെ. പൊള്ളല്‍ ചെറുതാണെങ്കില്‍ തൊലി ഒന്നു ചുവക്കുകയേ ചെയ്യൂ. കുറച്ചു കൂടി കൂടുതലായി പൊള്ളിയെങ്കില്‍ നീരു വന്ന് പോലയ്ക്കും.. നന്നായി പൊള്ളിയെങ്കില്‍ പേശികള്‍ തന്നെ നശിച്ചെന്ന് വരാം.. പൊള്ളല്‍ കൂടുതല്‍ സംഭവിക്കുന്നത് അടുക്കളയില്‍ തന്നെയല്ലേ അതുകൊണ്ട് തന്നെ ചികില്‍സയ്ക്ക് പറ്റിയ സ്ഥലം അടുക്കള തന്നെയാണ്. അപകടം ഒഴിവാക്കാന്‍ ആണ് ആദ്യം തയ്യാറെടുക്കേണ്ടത്. പറ്റുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാന്‍ കഴിയുന്നതും ആയിരിക്കും. അപകടം കൂടുതല്‍ സംഭവിക്കുന്നത് പ്രായം കൂടിയവര്‍ക്കും കുട്ടികള്‍ക്കുമായിരിക്കും എന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

ഈ കാര്യങ്ങള്‍ ഒഴിവാക്കേണ്ടവയാണ്.

പൊള്ളലിനു പ്രതിവിധി പറയുന്നതിനു മുമ്പ് പൊള്ളിക്കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
മാവ്, ബേക്കിംഗ് സോഡ, വെണ്ണ എന്നിവ പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓയിന്മെന്റും ലോഷനും വിദഗ്ദ്ധരുടെ നിര്‍ദ്ദേശം ഇല്ലാതെ പുരട്ടുന്നത് വലിയ അപകടം ആയിരിക്കും. പൊള്ളച്ചിട്ടുണ്ടെങ്കില്‍ പൊട്ടികാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക കൂടി വേണം.
ശരീരത്തില്‍ തുണിയോ മറ്റോ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഇളക്കി മാറ്റരുത്. തുണി ഉരുകി തൊലിയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാനാണ് സാധ്യത അതുകൊണ്ട് തന്നെ വലിച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ തൊലി പൊളിയുകയും വേദന ഉണ്ടാവുകയും കൂടാതെ ആ മുറിവ് അണു ബാധയ്ക്ക് കാരണമാവുകയും ചെയ്യും. 

ചികില്‍സ

ചില പൊള്ളലുകള്‍ ഒഴികെ മറ്റു പൊള്ളലുകള്‍ക്ക് ഒരേ ചികില്‍സ തന്നെയാണ്. ആദ്യം തന്നെ പൊള്ളലിന്റെ ആഴം മനസ്സിലാക്കുക.
ചെറിയൊരു പൊള്ളല്‍ ആണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, മറ്റു പൊള്ളലുകള്‍ അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയും ആണ്. അങ്ങനെയുള്ള പൊള്ളലുകള്‍ സംഭവിക്കുന്നത് പൊതുവേ വലിയ തീ പിടുത്തങ്ങളോ വാഹനാപകടങ്ങളോ ഉണ്ടാകുമ്പോഴാണ്. ആ സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഉത്തരവാദിത്തം കൂടുന്നു. അപകടത്തില്‍ പെട്ട ആള്‍ക്ക് ആഘാതവും പേടിയും ഉണ്ടാകുന്നത് കൊണ്ട് ആദ്യം തന്നെ ആളെ സാന്ത്വനിപ്പിക്കുകയും ധൈര്യം കൊടുക്കുകയും ആണ് ചെയ്യേണ്ടത്. പിന്നെ ചികില്‍സ ശ്രദ്ധയോടെ എന്നാല്‍ ആവശ്യത്തിനു വേഗത്തിലും ചെയ്യേണ്ടതാണ്. വലിയ രീതിയില്‍ പൊള്ളിയാല്‍ അപകടകരമായി ശരീര ദ്രവം നഷടപ്പെടുകയും പൊള്ളിയ പേശികള്‍ ചൂടു ശേഖരിക്കാന്‍ ഇടയുള്ളതു കൊണ്ട്ഊം പേശികളെ നശിപ്പിക്കുകയും കൂടുതല്‍ വേദന ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് പ്രഥമ ചികില്‍സ കൊടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പേശികളില്‍ ഉള്ള താപം ഒഴിവാക്കുക എന്നത് തന്നെയാണ്.

പരിചരണം എങ്ങനെ ?

അപകടം സംഭവിച്ച സ്ഥലം തണുത്ത വെള്ളത്തില്‍ മുക്കുക.. മുക്കി വയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശുദ്ധവും മൃദുവുമായ തുണി വെള്ളത്തില്‍ മുക്കി അത് അപകടം സംഭവിച്ച ഭാഗത്ത് വച്ചാലും മതിയാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുക്കാന്‍ മറന്നു പോകരുത്. പക്ഷേ തുണി ഉരയാതെ നോക്കണം. ഇത് വഴി പേശിയിലെ താപം കുറയുകയും കൂടുതല്‍ നാശവും വേദനയും ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. ഇറുകി കിടക്കുന്ന മോതിരം ഷൂസ് , വസ്ത്രങ്ങള്‍ എന്നിവ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഏറെ വൈകാതെ നീരു വന്നു വീര്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ പിന്നീട് അവ ഊരി മാറ്റാന്‍ ഏറെ പ്രയാസം ഉണ്ടാവുന്നതും കൊണ്ടാണ്. വേദനയ്ക്ക് ശമനം കിട്ടി തുടങ്ങിയാല്‍ ചെറിയ പൊള്ളലുകള്‍ തുണി ഉപയോഗിച്ച് ഒപ്പി ഉണക്കാവുന്നതാണ്. കൂടാതെ അണു വിമുക്തമായ തുണി കൊണ്ട് പൊതിയാവുന്നതും ആണ്.

അതിനിടയില്‍ ഒട്ടും വൈകാതെ തന്നെ ഡോക്ടറെ വരുത്തുകയോ ആശുപത്രിയില്‍ എത്തിക്കാനുള്ള വഴി തേടുകയോ ചെയ്യണം. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ശുദ്ധമായ തുണി കൊണ്ട് പൊതിയേണ്ടത് ആവശ്യമാണ്. പുതപ്പോ നല്ല മേശ വിരിയോ എല്ലാം ഇതിനായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന സമയത്ത്, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.

വസ്ത്രങ്ങളില്‍ തീ പിടിക്കുകയാണെങ്കില്‍ ആളോട് ഉരുളാന്‍ പറയുകയോ ചാക്കോ ബ്ലാങ്കെറ്റോ മറ്റും ഉപയോഗിച്ചു ആളെ പൊതിഞ്ഞ് ആ തീ കെടുത്താന്‍ ശ്രമിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*