പീഡന പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്വേഷണം അവസാനിപ്പിച്ചു; 12 കാരിയെ പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷണ സംഘം ഖത്തറില്‍ നിന്നെത്തിയ പ്രതിയെ ചെയ്തത്…

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന കേസില്‍ പുതിയ അന്വേഷണസംഘം ഒരാളെ അറസ്റ്റ് ചെയ്തു. പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസിലാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷം ഖത്തറിലേക്ക് കടന്ന പ്രതി തിരികെ എത്തുമ്പോള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലായത്.

ഈ വര്‍ഷമാദ്യമായിരുന്നു സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ്ലൈനിന്റെ കൗണ്‍സലിങ്ങിലാണ് വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അരീക്കോട് പൊലീസ് അന്വേഷണം വൈകിപ്പിക്കുകയായരുന്നുവെന്നാണ് ഉയരുന്ന ആരോപണം. സംരക്ഷണകേന്ദ്രത്തില്‍ നിന്നും പരീക്ഷയെഴുതാന്‍ പോയ കുട്ടിയെ ബന്ധുക്കള്‍ ഇറക്കിക്കൊണ്ട് പോയി മാനസികാരോഗ്യ വിദഗ്ധനെ കാണിച്ചു. എന്നാല്‍ ഇത് മൊഴിയുടെ വിശ്വാസീയത തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെയാണ് കുട്ടിയെ തിരികെയെത്തിച്ചത്. അന്വേഷണം അവസാനിപ്പിക്കാനുള്ള ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി ഐജി എം.ആര്‍.അജിത്കുമാര്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിനിടെ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ വിദേശത്തേക്കു കടന്ന മറ്റൊരാള്‍കൂടി പിടിയാലാകാനുണ്ട്. ഡിവൈഎസ്പി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*