ശബരിമല വിഷയത്തില്‍ കെ.സുധാകരന് പറയാനുള്ളത്…

ശബരിമലയില്‍ ഗുണ്ടകളെ ഇറക്കി ആക്ടിവിസ്റ്റുകളെ കയറ്റാന്‍ സി.പി.എം തീരുമാനിച്ചാല്‍ അവിടെ എന്തും സംഭവിക്കാമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാക്കണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിക്കണം. ബുദ്ധിയുള്ള കമ്യൂണിസ്റ്റുകാരും അതേക്കുറിച്ച്‌ ചിന്തിക്കണം. ശബരിമലയില്‍ സ്ത്രീ നിരോധനം നടപ്പിലാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.

ഒരു പ്രത്യേക പ്രായത്തിലെ സ്ത്രീകള്‍ ശബരിമല കയറുന്നത് നിയന്ത്രിക്കുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സമാധാനവും ശാന്തിയും വിശ്വാസവും സംരക്ഷിക്കുന്നതിന് പകരം വിശ്വാസികളില്‍ അരക്ഷിതാവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്.

കോണ്‍ഗ്രസിന് ഇത്തരം കാര്യങ്ങളില്‍ എടുത്ത് ചാടാന്‍ കഴിയില്ല. കാരണം സെക്യുലറിസം നിലനില്‍ക്കുന്ന നാടാണ് ഇത്. പക്ഷെ ഈ നാടിനകത്ത് വിശ്വാസം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസുകാരുടെ മനസില്‍ ഊട്ടിയുറപ്പിച്ച സന്ദേശമാണിത്. അത് സഹിഷ്‌ണുതയോടെ ഉള്‍കൊള്ളുകയും നടപ്പിലാക്കുകയും വേണം. ഭരണഘടനയില്‍ ഇത് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ഒരു വലിയ മതത്തിന്റെ വിശ്വാസം ഹനിക്കപ്പെടുമ്ബോള്‍ അത് സംരക്ഷിക്കപ്പെടണം എന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആരും പറഞ്ഞുതരേണ്ടതില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*