ഒടുവിൽ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു..?

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്ന നസ്രിയ കൂടെയിലൂടെ തിരിച്ചു വന്നപ്പോൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ നസ്രിയ ആരധകർക്കായി വീണ്ടും ഒരു സന്തോഷ വാർത്ത. ഏറെക്കാലമായി എല്ലാവരും ചോദിച്ച ചോദ്യത്തിന് ഉത്തരമായി നസ്രിയ-ഫഹദ് ജോഡികൾ സിനിമയിൽ വീണ്ടും ഒന്നിക്കുന്നു.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിൽ ഫഹദിന്റെ നായികയായി എത്തുന്നത് നസ്രിയ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്.

ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും ഫഹദ് വ്യക്തമാക്കി. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*