നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള താല്പര്യം കൂടുതലാണോ… എങ്കില്‍ അത് മാറ്റാന്‍ ഒരു മാര്‍ഗം…!

 നമ്മളില്‍ പലരും മധുരപലഹാരങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്.    ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കൊതി തോന്നുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോടു ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ്   ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം . ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും. ഉറക്കം കുറയുമ്ബോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.

എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് ക്രിസ്റ്റഫറും സഹപ്രവര്ത്തകരും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*