നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടോ ?? എങ്കില്‍ കാരണം ഇതാണ്…!

നമ്മളില്‍ പലരും പലപ്പോഴും പറയുന്ന കാര്യമാണ്. ‘ ബോറടിക്കുന്നു’ എന്ന്. ബോറടിക്കുമ്ബാള്‍ പലരും  കോട്ടുവായ് ഇടുകയും ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയും ചെയുന്നു. എന്തുകൊണ്ടാണ് ബോറടിക്കുമ്ബോള്‍ ഉറക്കം വരുന്നത്? ജപ്പാനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍ ഇതിനുള്ള ഉത്തരവും കണ്ടെത്തിയിരിക്കുകയാണ്.

ഒരു വ്യക്തിക്ക് സുഖകരം എന്നു തോന്നുന്ന അവസ്ഥയുള്ളപ്പോള്‍ പ്രചോദിപ്പിക്കപ്പെടുന്ന മസ്തിഷ്കത്തിന്റെ ഒരുഭാഗമായ ഹൈപോതലാമസിന്റെ മധ്യത്തിലുള്ള കേന്ദ്രമാണ് ബോറടിയെ പ്രതിരോധിക്കാന്‍ ഉറക്കത്തിന്റെ വഴിതേടുന്നെതന്നാണ് കണ്ടെത്തല്‍. ആവശ്യത്തിന് ഉറങ്ങിയശേഷം ഉന്മേഷത്തോടെ ഇരിക്കുന്ന വ്യക്തികള്‍ പോലും വിരസതയുണ്ടാക്കുന്ന പ്രക്രിയകളിലേര്‍പ്പെടുേമ്ബാള്‍ ഉറക്കം തൂങ്ങുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഗവേഷണ വിഷയം.

ഇതുസംബന്ധിച്ച്‌ ഗവേഷണങ്ങള്‍ നടന്നത്  ജപ്പാനിലെ തുഷ്കുബ യൂനിവേഴ്സിറ്റിയിലാണ്. ഡോ യോ ഒയിഷിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് ‘നേച്ചര്‍ കമ്യൂണിക്കേഷന്‍സ്’ എന്ന ശാസ്ത്ര മാസികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്കത്തിന്റെ മുന്‍ഭാഗത്തുള്ള ഈ കേന്ദ്രത്തിലെ ന്യൂക്ലിയസുകളാണത്രെ വിരസതയോട് പ്രതികൂലമായി പ്രതികരിക്കുന്നത്.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുേമ്ബാള്‍ ഉത്തേജിക്കപ്പെടുന്ന തലച്ചോറിലെ ഈ ഭാഗം വിരസമായ സാഹചര്യങ്ങളില്‍ ഉത്തേജിക്കപ്പെടാതിരിക്കുകയും ഇവിടെയുള്ള ന്യൂക്ലിയസുകള്‍ക്കിടയിലെ ആശയവിനിമയം മന്ദഗതിയിലാവുകയും ചെയ്യുന്നതോടെയാണ് വ്യക്തി ഉറക്കത്തിലേക്ക് വഴുതുന്നത്.

ഒരു വ്യക്തി സ്ഥിരമായി ഉറങ്ങുന്ന സമയത്ത് ഉറക്കംവരുന്നതും ഉണരുന്ന സമയത്ത് സ്വാഭാവികമായി ഉണരുന്നതും തലച്ചോറിലെ ഒരുതരം ‘ബയോളജിക്കല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് ശാസ്ത്രം നേരത്തെ, കണ്ടെത്തിയിരുന്നു. ഈ ജൈവഘടികാരത്തിന്റെ കേന്ദ്രവും തലച്ചോറിലെ ഈ ഭാഗമാണെന്ന് പഠനം പറയുന്നു. സ്വാഭാവികമായ ഉറക്കവും ബോറടിക്കുേമ്ബാഴുള്ള ഉറക്കവും ഇല്ലാതാക്കാന്‍ കാപ്പിയില്‍ അടങ്ങിയ കഫിന്‍ എന്ന രാസവസ്തുവിന് കഴിയും എന്നുതന്നെയാണ് ഈ പഠനവും തെളിയിക്കുന്നത്. ‘ഇന്‍സോമാനിയ’ അഥവാ ഉറക്കമില്ലായ്മ രോഗ ചികിത്സയില്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*