നമ്മുടെ മുള്ളന്‍ ചക്ക ‘നാറ്റിച്ചു’: പഴത്തിന്റെ പേരില്‍ പുലിവാലു പിടിച്ച് വിമാനം; യാത്രക്കാരെ മുഴുവന്‍ ചെയ്തത്…

ഒരു പഴത്തിന്റെ പേരില്‍ പുലിവാലു പിടിച്ച് വിമാനം യാത്ര വൈകിയത് മണിക്കൂറുകള്‍. സുമാത്രയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തിലാണ് മുള്ളന്‍ചക്കയുടെ(ഡുറിയന്‍) കെട്ടമണത്തിന്റെ പേരില്‍ പ്രതിഷേധം ആഞ്ഞടിച്ചത്. അതിരൂക്ഷ ഗന്ധം സഹിച്ച് യാത്ര ചെയ്യാന്‍ തയാറല്ലെന്ന് വ്യക്തമാക്കി യാത്രക്കാര്‍ പുറത്തിറങ്ങി.വിമാനം പറന്നു കഴിഞ്ഞാല്‍ മണം മാറുമെന്ന ജീവനക്കാരുടെ അനുനയ ശ്രമങ്ങള്‍ക്കും ഫലമുണ്ടായില്ല.

പ്രശ്‌നം പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് വിമാനത്തില്‍ കയറ്റി അയയ്ക്കുന്ന ‘ഡ്യൂറിയന്‍’ എന്ന പഴത്തിന്റെ ഗന്ധമാണിതെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയത്. മധുരവും ക്രീമി ടേസ്റ്റും കലര്‍ന്ന രുചിയാണെങ്കിലും ഇതിന്റെ ഗന്ധം കൊണ്ട് പോലും ചിലര്‍ ഈ മുള്ളന്‍ പഴമെന്ന് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന പഴം കഴിക്കാറില്ല. രണ്ട് ടണ്ണിലധികം വരുന്ന പഴം വിമാനത്തിലുണ്ടായിരുന്നതിനാല്‍ അതിരൂക്ഷ ഗന്ധം നിറയുകയായിരുന്നു.

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പഴമടങ്ങിയ കാര്‍ഗോ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയതിനു ശേഷമാണ് സുമാത്രയില്‍ നിന്ന് വിമാനം പറന്നത്. ചൂടുള്ള കാലാവസ്ഥ ആയതിനാലാണ് അതിരൂക്ഷ ഗന്ധം പരന്നതെന്നും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*